കോർപറേഷൻ പരിധിയിൽ ഓടകൾ അടച്ചു നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിന് എതിരെ കർശന നടപടി സ്വീകരിക്കും:പ്രസന്ന ഏണസ്റ്റ്.

Published:

കൊല്ലം | കോർപറേഷൻ പരിധിയിൽ ഓടകൾ അടച്ചു നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിന് എതിരെ കർശന നടപടി സ്വീകരിക്കു മെന്ന് മേയർ പ്രസന്ന ഏണസ്റ്റ്. കൗൺസിൽ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മേയർ. മഴക്കാലത്ത് ഓടകൾ ശുചീകരിക്കുന്നതിൽ കാലതാമസം വന്നിട്ടുണ്ട്. ശുചീകരണ പ്രവൃത്തികൾ നടക്കുമ്പോൾ കൗൺസിലർമാരെ നിർബന്ധമായും അറിയിക്കണം.
ദേശീയപാത, പൊതുമരാമത്ത് റോഡുകളിലെ ഓടകൾ ശുചീകരിക്കുന്നതിലും റോഡ് നിർമാണത്തിലും വരുന്ന അപാകതകളിൽ നടപടി എടുക്കാത്തതിനെതിരെ വകുപ്പ് മന്ത്രിമാർക്ക് പരാതി നൽകും. ദേശീയപാത, പൊതുമരാമത്ത് റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം കോർപറേഷനാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ ആവശ്യമെങ്കിൽ ജനങ്ങളെ അണിനിരത്തി സമരം ചെയ്യും.

Related articles

Recent articles

spot_img