കൊട്ടാരക്കര | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പിഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 47 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ.
കരീപ്ര നെല്ലിമുക്ക് ചാമവിള മേലേതിൽ പുത്തൻവീട്ടിൽ ശ്രീകാന്തി(28)നെയാണ് കൊട്ടാരക്കര അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോൺ അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകൻ ഷുഗു സി.തോമസ് ഹാജരായി.
പോക്സോ കേസ്; പ്രതിക്ക് 47 വർഷം തടവ്
