കൊല്ലം | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡി പ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി.
അരവിള, കുസുമാലയത്തിൽ സബിനാ(22)ണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് ഷിബു എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശക്തികുളങ്ങര പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ശക്തികുളങ്ങര എസ്.ഐ.മാ രായ രാജേഷ്, പ്രദീപ്, എ.എ സ്.ഐ. രാജേഷ്, എസ്.സി.പി .ഒ. അബു താഹിർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോക്സോ: പ്രതി പിടിയിൽ
