പത്തനാപുരം | പിടവൂർ ഗവ.എൽ.പി.സ്കൂളിൽ മാതൃഭൂമി ‘മധുരം മലയാളം’ തുടങ്ങി. പത്തനാപുരം ലയൺസ് ക്ലബ്ബാണ് സ്കൂളിൽ പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ്
പ്രസിഡന്റ്റ് പി.ചന്ദ്രശേഖരൻ നായർ വിദ്യാർഥി പ്രതിനിധിക്ക് പത്രം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ പി.ടി.എ. പ്രസിഡന്റ് എം.എസ്.സുബിത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.ലത്തീഫ, ലയൺസ് ക്ലബ് ഭാരവാഹികളായ ഗോപ കുമാർ, മോൻസി മാത്യു, ചന്ദ്രശേഖരപിള്ള, അജിത്‌കുമാർ, ജോയ് ആലുങ്കൽ, അധ്യാപകരായ ജയ കെ.മാത്യു. ബി.രമ്യ തുടങ്ങിയവർ പങ്കെടുത്തു.
പിടവൂർ ഗവ. എൽ.പി.സ്കൂളിൽ മാതൃഭൂമി-പത്തനാപുരം ലയൺസ് ക്ലബ് ‘മധുരം മലയാളം’
