കൊല്ലം | കരയോഗങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് യുവാക്കളുടെ കർമശേഷി പൂർണമായും വിനിയോഗിക്കാൻ പര്യാപ്തമായ പദ്ധതികൾ തയ്യാറാക്കുമെന്ന് കൊല്ലം താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ അഡ്ഹോക് കമ്മിറ്റി ചെയർമാൻ ആദിക്കാട് ഗിരീഷ് പറഞ്ഞു. പേരൂർ വടക്ക് എൻ.എസ്.എസ്.കരയോഗ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരയോഗം പ്രസിഡന്റ് സന്തോഷ് അധ്യക്ഷനായി, യൂണിയൻ സെക്രട്ടറി കെ.ജി.ജീവകുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ സുരേഷ്‌കുമാർ, വനിതാ യൂണിയൻ ഭരണസമിതി അംഗം ലൈലാകുമാരി, യൂണിയൻ ഇൻസ്പെക്ടർ ടി.അശോക് കുമാർ, കരയോഗം ഭാരവാഹി കളായ വിനോദ്, രവീന്ദ്രൻ പിള്ള, സുനിൽകുമാർ, മനീഷ്, ഡോ. സി.കെ.ജി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.
പേരൂർ വടക്ക് എൻ.എസ്.എസ്. കരയോഗം നേതൃസമ്മേളനം
