പെരിനാട് | യു.ഡി.എഫ്.സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ പെരിനാട്ട് പര്യടനം നടത്തി. വെള്ളിമൺ കൊട്ടാരം ഗണപതിക്ഷേത്രത്തിനു സമീപത്തുനിന്ന് ആരംഭിച്ച സ്വീകരണപരിപാടി ഡി.സി.സി.പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം അധ്യക്ഷത വഹിച്ചു.
പി.സി.വിഷ്ണുനാഥ് എം.എൽ.എ., ടി.സി.വിജയൻ, ജെ.മധു, കെ.ആർ.വി.സഹജൻ, രാജു ഡി.പണിക്കർ, രഘു പാണ്ഡവപുരം, ജ്യോതിർനിവാസ്, പെരിനാട് മുരളി, കുളത്തൂർ രവി തുടങ്ങിയവർ പ്രസംഗിച്ചു. പേരയം, ഇളമ്പള്ളൂർ, കുണ്ടറ പഞ്ചായത്തുകളിലും സ്വീകരണം നൽകി.
