പുനലൂർ |ആര്യങ്കാവിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനാപകടത്തിൽപ്പെട്ട് പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നത് രണ്ട് ജൂനിയർ ഡോക്ടർമാർ മാത്രം ഉണ്ടായിരുന്നതെന്നതിനാലാണ് നിസ്സാര പരുക്കു പറ്റിയവരെ അടക്കം മെഡിക്കൽ കോളജിലേക്ക് അയയ്ക്കേണ്ടി വന്നതെന്ന് ആക്ഷേപം. ഏറെനേരം കഴിഞ്ഞാണ് രണ്ട് ഡോക്ടർമാർ എത്തിയത്. ശബരിമല സീസണിൽ മകരവിളക്ക് വരെ ഏത് അടിയന്തരഘട്ടത്തിലും കൂടുതൽ ഡോക്ടർമാരും ജീവനക്കാരെയും സജ്ജരാക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും പി.എസ്.സുപാൽ എംഎൽഎയും അടക്കം പങ്കെടുത്ത അവലോകന യോഗത്തിൽ തീരുമാനമെടുത്തിരുന്നതാണ്.അപകട വിവരം ബന്ധപ്പെട്ട വകുപ്പുകൾ അറിഞ്ഞശേഷം മുക്കാൽ മണിക്കൂറിന് ശേഷമാണ് പരുക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വാർഡുകളിൽ ഉണ്ടായിരുന്ന നഴ്സുമാരെയും കൂട്ടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഏറെ പണിപ്പെട്ടാണ് ഇത്രയും അയ്യപ്പ ഭക്തരെ പരിശോധിച്ചത്. ഇത്രയും വലിയ അപകടം ഉണ്ടായാൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നു ലഭിക്കുന്ന പരമാവധി ചികിത്സാ സേവനങ്ങൾ എത്രമാത്രം ഉണ്ടെന്ന് വിലയിരുത്തുന്നതിനുള്ള വേദികൂടായി ഇന്നലത്തെ സംഭവം മാറിയിയിരിക്കുകയാണ്.
