പത്തനാപുരം | പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കുന്ന സർക്കാർ ധൂർത്ത് അവസാനിപ്പിച്ച് മാതൃക കാട്ടണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി വാരിയത്ത് മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എച്ച്. ഖാൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം കെ.രാ ജേന്ദ്രൻ, എസ്.വിജയകുമാരി, എസ്.നവാസ് ഖാൻ, സി.എം.മജീദ്, പി.ഗോപിനാഥ്, ആർ സന്തോഷ് കുമാർ, ടി.എം.മാലിക്, ഡി. ജോൺ, എ.ബഷീർ, ആർ. പ്രകാശ് കുമാർ, ബാദുഷ ഖാൻ, ലിസി പി.ഡാനിയേൽ, നൂർജഹാൻ, എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: കെ പ്രകാശ കുമാർ(പ്രസി), സാംകുട്ടി, അനിൽ കുമാർ(വൈ.പ്രസി), ബാദുഷ ഖാൻ(സെക്ര), തോമസ് വർഗീസ്, നൂർജഹാൻ (ജോ.സെക്ര), ഡോ. ഇസ്മയിൽകുഞ്ഞു( ട്രഷാ.) ശോഭ മോഹൻദാസ്(വനിതാ ഫോറം പ്രസി), ജയശ്രീ(സെക്ര). എന്നിവർ പങ്കെടുത്തു.
