അഞ്ചൽ | മുഴുവൻ ക്ഷേമനിധി ബോർഡുകളിലും കുടിശ്ശികയായിരിക്കുന്ന പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യണമെന്ന് എ.ഐ.യു.ടി.യു.സി.ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. എ.ഐ. യു.ടി.യു.സി. സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
തൊഴിലവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര തൊഴിൽ നയങ്ങൾ അതിവേഗം നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാ
ണെന്നും സി.ഐ.ടി.യു.അടക്കമുള്ള ട്രേഡ് യൂണിയനുകൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ ജില്ലാ പ്രസിഡൻ്റ് എസ്.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷൈല കെ. ജോൺ, ജില്ലാ സെക്രട്ടറി ബി.വി നോദ്, ജില്ലാ വൈസ് പ്രസിഡൻ്റ് ജി. ധ്രുവകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവീനർ ട്വിങ്കിൾ പ്രഭാകരൻ, കശു വണ്ടിത്തൊഴിലാളി സെന്റർ സംസ്ഥാന കമ്മിറ്റി അംഗം വി.ലില, കേരള കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് ആർ.ഹരിദാസൻ, ജി.സതീശൻ, ഓട്ടോറിക്ഷ തൊഴിലാളി സെൻ്റർ സംസ്ഥാന കമ്മിറ്റി അംഗം എസ്.ഭാർഗ വൻ, ഷാനവാസ്, പ്ലാൻറേഷൻ വർക്കേഴ്‌സ് സെന്റർ സംസ്ഥാന കമ്മിറ്റി അംഗം ഇ.കുഞ്ഞു മോൻ തുടങ്ങിയവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യണം -എ.ഐ.യു.ടി.യു.സി
