രോഗികൾ വലയുന്നു, ഡോക്‌ടർമാർ സ്ഥിരം അവധിയിലെന്ന് പരാതി

Published:

ഓച്ചിറ | ദിവസവും അഞ്ഞുറിൽ കൂടുതൽ രോഗികൾ എത്തിച്ചേരുന്ന ഓച്ചിറ സി.എച്ച്‌.സി.യിൽ (കാട്ടൂർ ആശുപത്രി) ഡോക്ടർമാർ സ്ഥിരം അവധിയിലാണെന്ന പരാതി ഉയരുന്നു. ആശുപത്രിയിൽ അഞ്ച് ഡോക്ടർമാരാണുള്ളത്. എന്നാൽ മിക്കവാറും ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമാണ് എത്തുന്നതെന്ന് പഞ്ചായത്ത് അംഗങ്ങളായ ഇന്ദുലേഖ രാജീഷ്, മാളു സതീശ് എന്നിവർ പറഞ്ഞു.

ഇതുകാരണം കുട്ടികൾമുതൽ പ്രായമുള്ളവർവരെ ഡോക്ടറെ കാണാൻ മണിക്കൂറോളം നിൽക്കേണ്ട സ്ഥിതിയാണുള്ളത്. ജനറൽവിഭാഗത്തിൽ മുന്നും സൈക്യാട്രി വിഭാഗത്തിൽ രണ്ടും ഡോക്ടർമാരാണ് ഇവിടെയുള്ളത്. സാധാരണക്കാരുടെ ആശ്രയമായ ആശുപത്രിയിൽ പതിവായി ഡോക്ടർമാർ അവധിയിൽ പ്രവേശിക്കുന്നതും കൃത്യസമയത്ത് എത്താത്തതും രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുകയാണെന്ന് പഞ്ചായത്ത് അംഗങ്ങൾ പറയുന്നു.

ഓച്ചിറ, കൃഷ്ണപുരം, തഴവ, വള്ളികുന്നം പഞ്ചായത്ത്‌ നിവാസികളുടെ ആശ്രയമായ ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ വേണ്ടുന്ന നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു.

Related articles

Recent articles

spot_img