പരബ്രഹ്‌മ ദർശന പുണ്യം’ പദ്ധതി ആരംഭിച്ചു.

Published:

ഓച്ചിറ | കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും ഓച്ചിറ വൃശ്ചികോത്സവ കാഴ്‌ചകൾ കാണാൻ അവസരമൊരുക്കി ‘പരബ്രഹ ദർശന പുണ്യം’ പദ്ധതി സാക്ഷാൽകരിച്ച് മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റി. കിടപ്പുരോഗികളെയാണു ഡോക്ടർമാരുടെ അനുമതിയോടെ ഓച്ചിറ ക്ഷേത്ര ഗോപുരത്തിനു സമീപത്തു നിന്നു വീൽചെയറുകളിൽ പാലിയേറ്റീവ് കെയറിന്റെ ഡോക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സേനാംഗങ്ങൾ എന്നിവരുടെ സംഘം പടനിലത്തെ വിവിധ ആൽത്തറകളിലും മറ്റും ദർശനം നടത്തുന്നതിനായി എത്തിക്കുക.

രാവിലെ 9 മുതൽ 4 വരെയാണ് ഇവർക്കു ദർശനത്തിനു സൗകര്യം ഒരുക്കുന്നത്. വീട്ടുകാരോടൊപ്പം ആംബുലൻസിൽ രോഗികളെ ക്ഷേത്ര ഗോപുരത്തിനു സമീപം വരെ എത്തിക്കും. പദ്ധതിയുടെ ഉദ്ഘാടനം പായിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് പി.ബി. സത്യദേവൻ നിർവഹിച്ചു. ഓച്ചിറ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഇരുന്നൂറോളം കിടപ്പുരോഗികളെ 5 വർഷമായി വീടുകളിലെത്തി പരിചരിക്കുന്നത് മദർ തെരേസ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിലാണ്. ഈ വർഷം മുതൽ പടനിലത്തു കുടിലുകളിൾ ഉൾപ്പെടെ ഭജനം പാർക്കുന്ന ഭക്തർക്കു വൈദ്യസ ഹായവും പരിചരണവും നൽകുന്നുണ്ട്.
ഇതോടൊപ്പമാണ് ‘പരബ്രഹ ദർശന പുണ്യം’ പദ്ധതിയും ആരംഭിച്ചതെന്ന് ഭാരവാഹികളായ പി.ബി.സത്യദേവൻ, എസ്. ഡി.ബിനു, മഞ്ഞിപ്പുഴ വിശ്വനാഥ പിള്ള എന്നിവർ അറിയിച്ചു. ഫോൺ 9846171295 9495351272

Related articles

Recent articles

spot_img