കൊല്ലത്ത് 3 പേരുടെ പത്രിക തള്ളി.

Published:

കൊല്ലം  |  ലോക്‌സഭ തിരഞ്ഞെടുപ്പിന് കൊല്ലത്ത് 12 സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക അംഗീകരിച്ചു. 3 പത്രികകൾ തള്ളി. കരീപ്ര കടയ്ക്കോട് മനു സ്മൃതിയിൽ എം.എസ്.മനുശങ്കർ, ഡമ്മി സ്ഥാനാർഥികൾ ആയിരുന്ന എസ്.ആർ.അരുൺ ബാബു (സിപിഎം), ശശികല റാവു (ബിജെപി) എന്നിവരുടെ പത്രികകളാണ് നിരസിച്ചത്. മതിയായ രേഖകൾ സമർപ്പിക്കാതിരുന്നതാണ് മനുശങ്കറിന് അയോഗ്യതയായത്. പാർട്ടി സ്ഥാനാർഥികളുടെ പത്രിക അംഗീകരിച്ചതോടെ സ്വാഭാവിക നടപടി ക്രമ പ്രകാരമാണ് അരുൺ ബാബുവും ശശികല റാവുവും പുറത്തായത്. എട്ടിന് വൈകിട്ട് 3 വരെ വരെ പത്രിക പിൻവലിക്കാം.

അംഗീകരിച്ച പത്രികകൾ:1. എൻ.കെ.പ്രേമചന്ദ്രൻ (യുഡിഎഫ്), 2.എം. മുകേഷ് (എൽഡിഎഫ്), 3. ജി.കൃഷ്ണകുമാർ (ബിജെപി), 4. വി.എ.വിപിൻ ലാൽ (ബഹുജൻ സമാജ് പാർട്ടി), 5. ട്വിങ്കിൾ പ്രഭാകരൻ (സോഷ്യലിസ്റ്റ് യുണൈറ്റി സെന്റർ ഓഫ് ഇന്ത്യ–കമ്യൂണിസ്റ്റ്), 6. കെ.പ്രദീപ് കുമാർ (ഭാരതീയ ജവാൻ കിസാൻ പാർട്ടി), 7. ജോസ് (അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ), 8. പി.കൃഷ്ണമ്മാൾ (മാർക്സിസ്റ്റ് കമ്യൂണിസിറ്റ് പാർട്ടി ഓഫ് ഇന്ത്യ – യുണൈറ്റഡ്), 9. ജെ.നൗഷാദ് ഷെരീഫ് (സ്വത), 10. എൻ.ജയരാജൻ (സ്വത), 11. പ്രേമചന്ദ്രൻ നായർ (സ്വത) ,12. എസ്.സുരേഷ്കുമാർ (സ്വത).

Related articles

Recent articles

spot_img