പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് ജനകീയ സമരസമിതി

Published:

എഴുകോൺ | തളവൂർക്കോണത്തെ പ്ലൈവുഡ് ഫാക്ടറിയുടെ നിർമാണം നിർത്തിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ കരിപ്ര പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
പാരിസ്ഥിതിക പ്രശ്നങ്ങൾ ഉന്നയിച്ച് ഫാക്ടറിക്കെതിരേ സമര സമിതി ഹൈക്കോടതിയിലും കളക്ടർക്കും മന്ത്രിമാർക്കും പരാതി നൽകിയിട്ടുണ്ട്. കളക്ടർക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് നിർമാണം ആരംഭിച്ചത്.
ഇതോടെയാണ് സമരസമിതി ചെയർമാൻ പ്രദീപ്‌കുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർ ന്ന് ഉടമയുമായി നടത്തിയ ചർച്ചയിൽ, അന്വേഷണ കമ്മിഷൻ റിപ്പോർട്ട് വരുന്നതുവരെ നിർമാണം നിർത്തിവയ്ക്കാൻ ധാരണയായി. ഇതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
സമരസമിതി നേതാക്കളായ പി.ജോർജുകുട്ടി, ജെ.വിജയകുമാർ, പി.എസ്.പ്രശോഭ, ശശി മടന്തകോട്, വിജയകുമാർ, എസ്. അശോകൻ, രാജീവ്, സനൽ, പ്രദീപ് പണിക്കർ, അനീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Related articles

Recent articles

spot_img