spot_img
spot_img

Latest news

സദ്ഭാവനാദിനാചരണം

ഇരവിപുരം | മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം മണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്‌ഭാവനാദിനമായി ആചരിച്ചു. അയത്തിൽ ജങ്ഷനിൽ നടന്ന ചടങ്ങിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അൻസർ അസിസ് ഉദ്ഘാടനം...

ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രതിഷേധയോഗം നടത്തി

കൊട്ടാരക്കര | ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്നും കുറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജോയിന്റ്റ് കൗൺസിൽ നേതൃത്വത്തിൽ കൊട്ടാരക്കര മിനിസിവിൽ സ്റ്റേഷനിൽ പ്രതിഷേധയോഗം നടത്തി. സംഘടനാ ജില്ലാ പ്രസിഡന്റ് സതീഷ് കെ.ഡാനിയേൽ ഉദ്ഘാടനം...

കെ-ബ്ലോക്ക്..! ഓണമെത്തും മുൻപേ കൊട്ടാരക്കര കുരുങ്ങി

കൊട്ടാരക്കര | സംസ്ഥാനത്തിന്റെ പേരിലെ ആദ്യാക്ഷരംകൂട്ടി പദ്ധതികളൊരുക്കുന്ന 'ഉന്നതരു'ടെ സ്ഥിരം യാത്രാപാതയിലുൾപ്പെട്ട കൊട്ടാരക്കര യിൽ, ഓണത്തോടനുബന്ധിച്ച് പഴയൊരു 'പദ്ധതി' തിരികെ എത്തിയിരിക്കുന്നു. 'കെ ബ്ലോക്ക്' എന്നു ജനം സ്നേഹത്തോടെ വിളിക്കുന്ന ഗതാഗതക്കുരുക്കാണ് കൊട്ടാരക്കര പട്ടണത്തിലേക്ക്...

ചടയമംഗലത്ത് ജനകീയ സദസ്സ്: ബസ് സർവീസുകൾ പുനരാരംഭിക്കും

ചടയമംഗലം | പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചടയമംഗലത്ത് ജനകീയ സദസ്റ്റ് സംഘടിപ്പിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് സദസ്സ് സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ചടയമംഗലം...

പെൻഷനില്ല: കെ.എസ്.ആർ.ടി.സി. മുൻ ജീവനക്കാരുടെ ധർണ തുടരുന്നു

കൊട്ടാരക്കര | രണ്ടുമാസമായി പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി. പെൻഷൻകാർ നടത്തുന്ന സമരം നാലുദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസത്തെ ധർണ പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.മുരളിധ ൻ പിള്ള ഉദ്ഘാടനം ചെയ്തു....

പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് ജനകീയ സമരസമിതി

എഴുകോൺ | തളവൂർക്കോണത്തെ പ്ലൈവുഡ് ഫാക്ടറിയുടെ നിർമാണം നിർത്തിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ കരിപ്ര പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉന്നയിച്ച് ഫാക്ടറിക്കെതിരേ സമര സമിതി ഹൈക്കോടതിയിലും കളക്ടർക്കും മന്ത്രിമാർക്കും...

ബൈക്കിൽ കഞ്ചാവ് കടത്തിയ ആൾ പിടിയിൽ

കടയ്ക്കൽ | ബൈക്കിൽ കഞ്ചാവ് കടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ കുമ്മിൾ തൃക്കണ്ണാപുരം രാവണവില്ലയിൽ ജിജു (അതിശയൻ-31) ആണ് ചടയമംഗലം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്നു ഒരുകിലോ കഞ്ചാവ് പിടിച്ചെടുത്തു. ജിജുവിനു ഒപ്പമുണ്ടായിരുന്ന...

തറക്കല്ലിന് 19 വയസ്സ്: കടലാസിലൊതുങ്ങി വ്യാപാരസമുച്ചയം

കടയ്ക്കൽ | കടയ്ക്കൽ പഞ്ചായത്ത് അഭിമാനപദ്ധതിയായി അവതരിപ്പിച്ച ബഹുനില വ്യാപാര സമുച്ചയം തറക്കല്ലിൽ ഒതുങ്ങി. ആഘോഷപൂർവം സ്ഥാപിച്ച തറക്കല്ലിന് ഇന്ന് 19 വയസ്സ് തികഞ്ഞു. തറക്കല്ലിട്ടതല്ലാതെ പദ്ധതിയിൽ പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല. പട്ടണത്തിന്റെ ഹൃദയഭാഗത്ത് പഴയ...

അച്ചൻകോവിൽ റോഡിലേക്ക് മരം ഒടിഞ്ഞുവീണു

തെന്മല | അച്ചൻകോവിൽ-അലിമുക്ക് വനപാതയിൽ മരം റോഡിലേക്ക് ഒടിഞ്ഞുവീണു ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് കോടമലയ്ക്കും ചിറ്റാർപ്പാലത്തിനും ഇടയിലുള്ള ഭാഗത്ത് മരം ഒടിഞ്ഞുവീണത്. മൂന്നുമാസത്തിനിടെ പാതയിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരം ഒടിഞ്ഞുവീണിരുന്നു. അച്ചൻകോവിൽ...

ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്ത് ഫെസ്റ്റിന് ഘോഷയാത്രയോടെ തുടക്കം

ചാത്തന്നൂർ | ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് ഫെസ്റ്റിന് സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം. സാംസ്കാരികത്തനിമയും വികസനചരിത്രവും വിളിച്ചോതുന്ന പ്രദർശന-വിപണനമേളയാണ് തുടങ്ങിയത്. അമ്യൂസ്മെന്റ് പാർക്കും പഠന-വിനോദ പ്രദർശനവും സെമിനാറും ഉൾപ്പെടുന്ന വിദ്യാഭ്യാസ -സാംസ്കാരികമേളയും ഒപ്പമുണ്ട്. ഫെസ്റ്റിനു മുന്നോടിയായി...

കല്ലുവാതുക്കൽ-വെളിനല്ലൂർ കുടിവെള്ളപദ്ധതി വെളിനല്ലൂർ പൈപ്പ് ബ്രിഡ്‌ജിൻ്റെ പണി പാതിവഴിയിൽ

ചാത്തന്നൂർ | കല്ലുവാതുക്കൽ ജലശുദ്ധീകരണശാല പൂർത്തിയായിട്ടും വെളിനല്ലൂർ ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കാൻ നടപടിയായില്ല. ഇത്തിക്കരയാറ്റിനു കുറുകേ വെളിനല്ലൂർ ക്ഷേത്രത്തിനുസമീപം നിർമിക്കേണ്ട പൈപ്പ്' ബ്രിഡ്ജിന്റെ പണി നീളുന്നതിനാലാണ് കുടിവെള്ളമെത്തിക്കാൻ കാലതാമസമെടുക്കുന്നത്. കേരള വാട്ടർ അതോറിറ്റി (തിരുവനന്തപുരം...

വിജിലൻസ് കോടതിമാറ്റം ന്യായീകരണമില്ലാത്ത തീരുമാനം

കൊല്ലം | കൊല്ലത്ത് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ട വിജിലൻസ് കോടതി കൊട്ടാരക്കരയിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനുള്ള ശ്രമം ന്യായികരണമില്ലാത്ത തീരുമാനമാണെന്ന് എൻ.എസ്.എസ്. കൊല്ലം താലൂക്ക് യൂണിയൻ ബോർഡ് അംഗവും മുൻ പ്രോസിക്യൂട്ടറുമായ വേണു ജെ.പിള്ള. ബാർ...