പത്തനാപുരം | അഖിലകേരള വിശ്വകർമ മഹാസഭ കുന്നിക്കോട് 521 എ ശാഖയിൽ വാർഷികവും പുരസ്കാരവിതരണവും നടന്നു. എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ. പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് എൻ.തുളസീധരൻ ആചാരി ഉദ്ഘാടനം...
അഞ്ചൽ | തടിക്കാട് കണ്ണൻകാവിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. തീയും പുകയും കണ്ടതിനെത്തുടർന്ന് ഡ്രൈവർ കാറിൽ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടു.
അഞ്ചൽ സ്വദേശി ഷിജുവാണ് രക്ഷപ്പെട്ടത്. ഷിജു പുറത്തേക്ക് ചാടിയതോടെ നിയന്ത്രണംവിട്ട കാർ റോഡിൽനിന്നു...
ചടയമംഗലം | കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വാമനപുരം കണിച്ചോട് വടക്കും കര പുത്തൻവീട്ടിൽ ഷെഫിക് (38), വാമനപുരം മേലാറ്റുമുഴി കുരോട്ടുവീട്ടിൽ പ്രശാന്ത് (28) എന്നിവരാണ്...
കൊട്ടാരക്കര | ഒരു മയിൽപ്പിലിത്തുണ്ട് നെറുകയിൽ ചൂടി അവർ കണ്ണനായി, മഞ്ഞത്തുകിൽ ചുറ്റി മുളന്തണ്ട് ചുണ്ടോടു ചേർത്ത് അവർ ഗോപികാനടനമാടി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലവും ഹൈന്ദവ സംഘടനകളും ചേർന്നു നടത്തിയ ശോഭായാത്രകൾ അടിമുടി ആഘോഷത്തിന്റേതായി.
കൊട്ടാരക്കര...
കടയ്ക്കൽ | ചിതറ ഗ്രാമപ്പഞ്ചായത്തിലെ നവീകരണം പൂർത്തിയാക്കിയ അയിരക്കുഴി-പുളിവേലിക്കോണം നഗർ റോഡ് എൻ. കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു 15 ലക്ഷം രൂപ ചെലവഴിച്ചാണ് അയിരക്കുഴി വാർഡിൽ...
ശാസ്താംകോട്ട | സിനിമകൾ കുട്ടികൾക്ക് മൂല്യബോധം പകരുന്നതിൽ ശ്രദ്ധിക്കണമെന്ന് കെ.കെ. ശൈലജ എം.എൽ.എ. തേവലക്കര ബോയ്‌സ് ഹൈസ്കൂളിലെ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പി.ടി.എ. പ്രസിഡൻ്റ് ജോസ് ആന്റണി അധ്യക്ഷനായി. സ്കൂൾ ആർട്ട്...
കൊട്ടിയം | നിയന്ത്രണം വിട്ടെത്തിയ ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാർ റോഡരികിലെ വൈദ്യുതത്തുണിൽ ഇടിച്ചു. കൊട്ടി യം-കണ്ണനല്ലൂർ പാതയിൽ തഴുത്തല ജങ്ഷനിൽ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം.
ഉമയനല്ലൂർ സ്വദേശി സുൾഫിയുടെ കാറാണ്...
കൊല്ലം | ചട്ടമ്പിസ്വാമി സർവ ജീവജാലങ്ങളെയും സ്നേഹിച്ച ജീവകാരുണ്യത്തിൻ്റെ മഹാഗുരുവെന്ന് സ്വാമി വേദാമൃതാനന്ദപുരി. ചട്ടമ്പിസ്വാമി, ശ്രീനാ രായണഗുരു തുടങ്ങിയ നവോത്ഥാന നായകരുടെ കൃതികൾ എല്ലാവരും പഠനവിഷയമാക്ക ണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചട്ടമ്പിസ്വാമിജയന്തിയുടെയും ജീവകാരുണ്യദിനാചരണത്തിന്റെയും...
ചാത്തന്നൂർ | ദേശിയപാത വികസനത്തിന്റെ ഭാഗമായി കല്ലുവാതുക്കൽ ജങ്ഷനിൽ പണിത അടിപ്പാതയിൽ വെള്ളക്കെട്ട്. വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകുന്നതിനും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നതായി പരാതി ഉയർന്നു. കല്ലുവാതുക്കൽ ജങ്ഷനിൽ ദേശീയപാത മറികടക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ....
കൊട്ടിയം | കാക്കോട്ടുമൂല ഗവ. മോഡൽ യു.പി.സ്കൂളിൽ സംസ്കൃതദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലി പൂർണമായും സംസ്കൃതത്തിൽ നടത്തി. സംസ്കൃത ഭാഷയെയും സംസ്കൃതദിനത്തെയും കുറിച്ച് വിദ്യാർഥികൾ സംസൂതത്തിൽ പ്രഭാഷണം നടത്തി.
സംസ്കൃതഗാനങ്ങളും അവതരിപ്പിച്ചു. നൃത്തപരിപാടിയുമുണ്ടായിരുന്നു. സംസ്കൃതത്തിൽ...
കിഴക്കേ കല്ലട | തെക്കേമുറി വാർഡിൽ ജില്ലയിലെ മികച്ച കർഷകനായ സച്ചു വി.ആറിൻറെ നേതൃത്വത്തിൽ കുടുംബശ്രീയുടെയും തൊഴിലുറപ്പുകാരുടെയും സഹായത്തോടെ നടത്തിയ പൂക്കൃഷിയുടെ വിളവെടുപ്പ് കിഴക്കേ കല്ലട പഞ്ചായത്ത് വൈസ് പ്രസിഡൻറ രാജു ലോറൻസ്...