spot_img
spot_img

Latest news

അഞ്ചൽ മൃഗാശുപത്രി കെട്ടിടം അപകടാവസ്ഥയിൽ

അഞ്ചൽ | അഞ്ചൽ മൃഗാശുപത്രി കെട്ടിടം അപകടാവസ്ഥയിലായിട്ടും പുതിയത് നിർമിക്കാൻ നടപടിയെടുക്കാതെ അധികൃതർ. വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടം ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണുള്ളത്. മേൽക്കുര പൂർണമായും തകർന്ന ആശുപത്രിയിൽ, മഴപെയ്താൽ വലിയ വെള്ളക്കെട്ട് രൂപപ്പെടും. മഴവെള്ളം...

നാടിനെ വട്ടംകറക്കി കാട്ടാന

തെന്മല | മലമുകളിൽനിന്ന് ഇറങ്ങിവന്ന കാട്ടാന ചെങ്കോട്ടയിലെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെ ഒരുദിവസം മുഴുവൻ വട്ടംകറക്കി. ചെങ്കോട്ടയ്ക്കു സമീപം കരിസെൽ റെസിഡൻഷ്യൽ വില്ലേജിൽ പൻപൊഴി ഭാഗത്ത് കഴിഞ്ഞദിവസം രാത്രിയാണ് കാട്ടാനയിറങ്ങിയത്. തുടർന്ന് വടകര, അച്ചൻപുത്തൂർ, കടയനല്ലൂർ, ചൊക്കംപെട്ടി...

പോക്സോ കേസ്; പ്രതിക്ക് 47 വർഷം തടവ്

കൊട്ടാരക്കര | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പിഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 47 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. കരീപ്ര നെല്ലിമുക്ക് ചാമവിള മേലേതിൽ പുത്തൻവീട്ടിൽ ശ്രീകാന്തി(28)നെയാണ് കൊട്ടാരക്കര അതിവേഗ...

തറയിൽമുക്ക്-വലിയതറ കടവ് പാതയിൽ നിറയെ കുഴികൾ

കരുനാഗപ്പള്ളി | വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാത്ത തൊടിയൂർ തറയിൽമുക്ക് വലിയറ കടവ് റോഡിൽ ഗതാഗതം ദുഷ്കരമായി. ചേലക്കോട്ടുകുളങ്ങരയിൽനിന്ന് ആരംഭിച്ച് തറയിൽമുക്ക് വഴി വലിയതറ കടവിൽ അവസാനിക്കുന്ന റോഡാണിത്. തറയിൽമുക്ക് മുതൽ വലിയതറകടവ് വരെ ഒരു...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; കരാട്ടേ പരിശീലകൻ അറസ്റ്റിൽ

ചവറ | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടേ പരിശീലകൻ പോലീസിന്റെ പിടിയിലായി. നീണ്ടകര പനയിത്ര കിഴക്കതിൽ രതീഷ് (30) ആണ് ചവറ പോലീസിന്റെ പിടിയിലായത്. പോലിസ് പറയുന്നത്: കരാട്ടേ പരിശീലിക്കാൻ എത്തിയ പതിമ്മൂന്നുകാരിയായ...

സി.പി.ഐ. മുഖത്തല മണ്ഡലം കമ്മിറ്റി ഓഫീസിനുനേരേ ആക്രമണം

കൊട്ടിയം | കൊട്ടിയം കോളേജിലെ സംഘടനാപ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന തർക്കത്തിനെത്തുടർന്ന് മുഖത്തലയിൽ സി.പി.ഐ.ഓഫീസിനു നേരേ കല്ലേറും ആക്രമണവും. ഓഫീസിലുണ്ടായിരുന്ന രണ്ടു പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു എ.ഐ.എസ്.എഫ്. മണ്ഡലം കമ്മിറ്റി സെക്രട്ടറി അഭിജിത്ത്, എ.ഐ.വൈ.എഫ്....

ഇളമ്പള്ളൂരും മുക്കടയും ദേശീയപാത അതോറിറ്റിയെ ഏൽപ്പിക്കാൻ നീക്കം

കുണ്ടറ | കുണ്ടറയിൽ ഇളമ്പള്ളൂർ, മുക്കട മേൽപ്പാലങ്ങളുടെ നിർമ്മണം ദേശീയപാത അതോറിറ്റിയെ ഏൽപ്പിക്കാൻ നീക്കം. എൻ.കെ. പ്രേമചന്ദ്രൻ എം.പി.യും പി.സി. വിഷ്ണുനാഥ് എം.എൽ.എ.യും ചൊവ്വാഴ്ച രാവിലെ പാലം നിർമാണവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും...

വിലങ്ങറയിൽ പാൽപ്പായസ പൊങ്കാല

കൊട്ടാരക്കര | വിലങ്ങറ തൃക്കഴിയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മഹാവിഷ്ണുനടയിൽ പാൽപ്പായസ പൊങ്കാല സമർപ്പണോദ്ഘടനം ചലച്ചിത്രതാരം ശൈലജ നിർവഹിച്ചു. ദേവസ്വം ഭരണസമിതി പ്രസിഡന്റ് സി.അനിൽകുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ആർ.ശ്രീകുമാർ, അനിൽകുമാർ, കെ.അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നൂറുകണക്കിനു...

ബി.ജെ.പി. ശില്പശാല

കരുനാഗപ്പള്ളി | സെപ്റ്റംബർ ഒന്നിന് തുടങ്ങുന്ന ബി.ജെ.പി. അംഗത്വവിതരണ കാമ്പെയിന്റെ ഭാഗമായുള്ള കരുനാഗപ്പള്ളി മണ്ഡലംതല ശില്പശാല സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ആർ. രാജേഷ് അധ്യക്ഷനായി. 28, 29 തിയതികളിൽ മണ്ഡലത്തിലെ...

ചട്ടമ്പിസ്വാമിജയന്തി ആചരണം

പന്മന | പന്മന മനയിൽ ശ്രീ കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക 3.23-ാം നമ്പർ എൻ.എസ്. എസ്.കരയോഗം ചട്ടമ്പിസ്വാമി ജയന്തിദിനം ആചരിച്ചു. ശ്രീബാലഭട്ടാരകവിലാസം സ്കൂളിലെ, സ്വാമിയുടെ സമാധി സ്ഥാനത്ത് കരയോഗം പ്രസിഡൻസി.സജീന്ദ്രകുമാർ പുഷ്പാർച്ചന നടത്തി....

പിടവൂർ ഗവ. എൽ.പി.സ്‌കൂളിൽ മാതൃഭൂമി-പത്തനാപുരം ലയൺസ് ക്ലബ് ‘മധുരം മലയാളം’

പത്തനാപുരം | പിടവൂർ ഗവ.എൽ.പി.സ്കൂളിൽ മാതൃഭൂമി 'മധുരം മലയാളം' തുടങ്ങി. പത്തനാപുരം ലയൺസ് ക്ലബ്ബാണ് സ്കൂളിൽ പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ്റ് പി.ചന്ദ്രശേഖരൻ നായർ വിദ്യാർഥി പ്രതിനിധിക്ക്...

വടക്കേവയൽ പാലം തുറന്നുനൽകി

കടയ്ക്കൽ | ചിതറ ഗ്രാമപ്പഞ്ചായത്തിലെ മന്ദിരംകുന്ന് വാർഡിൽ വടക്കേവയലിൽ നിർമിച്ച പാലത്തിന്റെയും സമീപ പാതയുടെയും ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. എം.പി.ഫണ്ടിൽനിന്നുള്ള അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് പണി പൂർത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം...