എഴുകോൺ | ക്രൈസ്തവ കൂട്ടായ്മ കൊട്ടാരക്കര മേഖലയുടെ ആഭിമുഖ്യത്തിൽ “നന്മ -2024” ക്രിസ്തുമസ് ആഘോഷവും സ്നേഹവിരുന്നും കലയപുരം ആശ്രയ സങ്കേതത്തിൽ ആഘോഷിച്ചു. റവ.അഡ്വ: തോമസ് പണിക്കർ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു. ആശ്രയ അനാഥരില്ലാത്ത ഭാരതം കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റ് ബിനു. കെ. കോശി ചൊവ്വള്ളൂർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോൺസൺ. ജി. വർഗീസ് മുഖ്യ സന്ദേശം അറിയിച്ചു, കലയപുരം ജോസ്, പ്രോഗ്രാം കോഡിനേറ്റർ ബീന മന്ന, ബിജു ദാസ്, ബിനു മാത്യു, അലക്സ് മാമ്പുഴ, അജി ജോർജ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.
