എഴുകോൺ | അമ്പലത്തുംകാല സെയ്ന്റ് ജോർജ് സ്കൂളിൽ ഫെഡറൽ ബാങ്ക് ഗണപതിക്കോവിൽ ശാഖയുടെ സഹായത്തോടെ നവീകരിച്ച കംപ്യൂട്ടർ, എ.ഐ. റോബോട്ടിക്സ് ലാബ് പി.ടി.എ. പ്രസിഡന്റ് ജെഫിൻ പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വർഗീ സ് കരിമ്പാലിൽ, പ്രിൻസിപ്പൽ വി.ജെ.മഞ്ജു, ഹെഡ് ബോയ് എ.അഭിരാം, ഹെഡ് ഗേൾ ആൽഫി എസ്.അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.
