കൊട്ടിയം | രാഷ്ട്രീയത്തിലെ യുവത പാഠപുസ്തകമാക്കേണ്ടത് ഉമ്മൻ ചാണ്ടിയെ ആണെന്നും അദ്ദേഹത്തിന്റെ നിസ്സ്വാർത്ഥസേവനം മാതൃകയാക്കിയാൽ സമൂഹത്തിന് ഏറെ ഗുണകരമാകുമെന്നും പി.സി.വിഷ്ണുനാഥ് എം.എൽ.എ. തൃക്കോവിൽവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എസ്.എൽ.സി.ക്കും പ്ലസ്ടു വിനും മികച്ച വിജയം നേടിയവരെയും ഡോക്ടറേറ്റ് നേടിയവരെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. മണ്ഡലം പ്രസിഡൻറ് കെ.ആർ.സുരേന്ദ്രൻ അധ്യക്ഷനായി. കെ.ആർ.വി. സഹജൻ, കുരീപ്പള്ളി സലിം, എ.എൽ.നിസാമുദ്ദീൻ, തുളസിധരൻ പിള്ള, ,
ഷാജഹാൻ, സന്തോഷ്‌കുമാർ , രാധാകൃഷ്ണപിള്ള, ജയദേവ് എന്നിവർപ്രസംഗിച്ചു.
ഉമ്മൻ ചാണ്ടിയുടെ നിസ്സ്വാർത്ഥസേവനം മാതൃകയാക്കണം-പി.സി. വിഷ്ണുനാഥ്
