കൊട്ടാരക്കര | ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ. കാസർകോട്, മണിയാറ്റ്, പുതിയപുരയിൽ വീട്ടിൽ അർബാസി(25)നെയാണ് കോഴിക്കോട്ടുനിന്ന് കൊല്ലം റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വിവിധ കമ്പനികളുടെ ഐ. പി.ഒ. അലോട്ട്മെൻറ് തരപ്പെടുത്തി ഓൺലൈൻ വ്യാപാരത്തിലൂടെ വലിയ ലാഭം നേടാമെന്ന വാഗ്ദാനം നൽകി അഞ്ചൽ സ്വദേശിയിൽനിന്നു 13 ലക്ഷത്തിലധികം രൂപ തട്ടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
കേസിലെ മറ്റൊരു പ്രതിയെ രണ്ടാഴ്ച മുൻപ്കാസർകോട്ടു നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം റൂറൽ സബർ പോലീസ് സ്റ്റേഷൻ ഇൻസ്പെകർ വി.വി. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയേഷ് ജയപാൽ, സിവിൽ പോലീസ് ഓഫീസർ രാജേഷ്, സൻലാൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഓൺലൈൻ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റിൽ
