ഇരവിപുരം | ഇവിപുരം സർവീസ് സഹകരണ ബാങ്കിൽ ഓണം സഹകരണവിപണി ആരംഭിച്ചു. സംസ്ഥാന കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ 13 ഇനം സബ്‌സിഡി ഇനങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളാണ് വിപണിയിൽ ഒരുക്കിയിട്ടുള്ളത്. വിപണിയുടെ ഉദ്ഘാടനം ഇരവിപുരം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ നിർവഹിച്ചു.
ബാങ്ക് ഡയറക്ടർ ജി ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹി ച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ വി.പി.മോഹൻകുമാർ, എസ്.കണ്ണൻ, കെ.രാധാകൃഷ്ണൻ, കെ.ബാബു, എ.കമറുദീൻ, അഭിനന്ദ് വാറുവിൽ, വി.ദീജ, എം.മേഴ്‌സി, ജീജാഭായി, ബാങ്ക് സെക്രട്ടറി ഐ.റാണിചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.
ഇരവിപുരം ബാങ്കിൽ ഓണം സഹകരണ വിപണി തുടങ്ങി
