പത്തനാപുരം | പത്തനാപുരത്തെ കലാലയങ്ങളിൽ ഓണാഘോഷം തുടങ്ങി.
സെയ്ന്റ് സ്റ്റീഫൻസ് കോളേജിൽ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ മെഗാതിരുവാതിര നടന്നു. കോളേജിൽ നടന്ന ഓണാഘോഷത്തിൽ വുമൺ സെല്ലും സംസ്കാര കലാലയ യൂണിയനും ചേർന്നാണ് തൊണ്ണൂറിലധികം വിദ്യാർഥിനികളെ പങ്കെടുപ്പിച്ച് തിരുവാതിരക്കളി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ. എ.ബിജു ഉദ്ഘാടനം ചെയ്തു. ഡോ. സിനു ജെ.വർഗീസ്, ഡോ. ഷെറിൻ അലക്സ്, അഞ്ജു മാത്യു എന്നിവർ നേതൃത്വം നൽകി. പത്തനാപുരം ഡിവൈൻ ലോ കോളേജിൽ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾ പങ്കെടുത്ത വിവിധ കലാപരിപാടികളും വർണാഭമായ ഘോഷയാത്രയും നടന്നു.
പത്തനാപുരത്തെ കലാലയങ്ങളിൽ ഓണാഘോഷം
