ഓണക്കോടിവിതരണവും ഓണസദ്യയും നടത്തി

Published:

എഴുകോൺ | കരിപ്ര റോട്ടറിക്ലബ് ഗാന്ധിഭവൻ ശരണാലയത്തിൽ ഓണക്കോടിവിതരണവും ഓണസദ്യയും നടത്തി. ഗാന്ധിഭവൻ വളപ്പിൽ വൃക്ഷത്തൈകളും നട്ടു. റോട്ടറി അസിസ്റ്റ് ഗവർണർ എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡൻ്റ് പി.എസ്.പ്രകാശ്
അധ്യക്ഷത വഹിച്ചു. റോട്ടറി മുൻ അസിസ്റ്റൻറ് ഗവർണർ അഡ്വ. സുരേന്ദ്രൻ കടയ്ക്കാട് മുഖ്യഭാഷണം നടത്തി. റോട്ടറി ക്ലബ് സെക്രട്ടറി കെ.വൈ. അലക്സ്, കെ.രാജേന്ദ്രപ്രസാദ്, വി പ്രകാശ്, ടി.അജയകുമാർ എന്നിവർ സംസാരിച്ചു.

Related articles

Recent articles

spot_img