ശാസ്താംകോട്ട | എൻ.എസ്.എസ്. കുന്നത്തൂർ താലൂക്ക് യൂണിയൻ പരിധിയിലെ വനിതാ സ്വാശ്രയസംഘങ്ങൾക്ക് മൂന്നു കോടി രൂപയുടെ വായ്പ വിതരണം ചെയ്തു.
വിവിധ കരയോഗങ്ങളിലെ 30 യൂണിറ്റുകൾക്കാണ് സംരംഭങ്ങൾ തുടങ്ങാൻ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി വഴി ധനലക്ഷ്മി ബാങ്കിൻ്റെ സഹകരണത്തോടെ വായ്പ നൽകിയത്. വിവിധ സംഘങ്ങളിലെ 300 വനിതകൾക്ക് ഒരോലക്ഷം രൂപവീതം ലളിതമായ വ്യവസ്ഥയിലാണ് ലഭിക്കുക. ശാസ്താംകോട്ട യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് വി.ആർ. കെ.ബാബു വിതരണോദ്ഘാടനം നിർവഹിച്ചു.
യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ടി.രവീന്ദ്രക്കുറുപ്പ്, യൂണിയൻ സെക്രട്ടറി ടി അരവിന്ദാക്ഷൻ പിള്ള, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, എം .എസ്.എസ്. ട്രഷറർ സുരേന്ദ്രൻ പിള്ള, ധനലക്ഷ്മി ബാങ്ക് മാനേജർ എം.കെ.അനൂപ് കുമാർ, എൻ.എസ്.എസ്. ഇൻസ്പെക്ടർ എ.എൻ.വിവേക്, എം.എസ്. എസ്. കോഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. വായ്പ തുക കരയോഗങ്ങൾ വഴി അംഗങ്ങൾക്ക് വിതരണം ചെയ്തു.
എൻ.എസ്.എസ്. വനിതാ സ്വാശ്രയ സംഘങ്ങൾക്ക് മൂന്നുകോടി വായ്‌പ നൽകി
