പെൻഷൻ കുടിശ്ശിക ഓണത്തിനുമുമ്പ് നൽകണം-എൻ.കെ.പ്രേമചന്ദ്രൻ

Published:

കുണ്ടറ | കശുവണ്ടിത്തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിനുമുമ്പ് വിതരണം ചെയ്യണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു. കുണ്ടറ മണ്ഡലത്തിലെ കശുവണ്ടി ഫാക്ടറികളിൽ നൽകിയ സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയനേതൃത്വത്തിന് ഒന്നിലേറെ പെൻഷൻ വാങ്ങാൻ ഒരു തടസ്സവുമില്ല. കശുവണ്ടിത്തൊഴിലാളികൾക്ക് തുച്ഛമായ പെൻഷൻ നൽകുന്നതിൽ വിമുഖത കാട്ടുന്നു. വിധവയോ വികലാംഗരോ ആയ കശുവണ്ടിത്തൊഴിലാളികൾക്ക് ഇത്തരത്തിൽ വിലക്കേർപ്പെടുത്തുന്നത് ഇരട്ടത്താപ്പാണ്. തൊഴിലാളികളുടെ ഇ.പി. എഫ്., ഇ.എസ്.ഐ. ആനുകൂല്യങ്ങൾ കൂട്ടുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും പരിശ്രമിക്കും. ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും എം.പി പറഞ്ഞു. പി.സി.വിഷ്ണുനാഥ് എം.എൽ.എ. നേതാക്കളായ കുരീപ്പള്ളി സലിം,ജി.വേണുഗോപാൽ, ടി.സി.വിജയൻ. സജി ഡി.ആനന്ദ്, പെരിനാട് മുരളി, കണ്ണനല്ലൂർ നിസാമുദ്ദീൻ, കോതേത്ത് ഭാസുരൻ, നാസിമുദ്ദിൻ ലബ്ബ തുടങ്ങിയവരും എം.പി.യോടൊപ്പം ഉണ്ടായിരുന്നു.

Related articles

Recent articles

spot_img