കൊല്ലം | ഇരവിപുരം റെയിൽ വേമേൽപാലത്തിന്റെ നിർമാണം നീളുന്നുവെന്ന പ്രദേശവാസികളുടെയും സംഘടനകളുടെയും പരാതിയെ തുടർന്ന് എൻ.കെ. പ്രേമചന്ദ്രൻ സ്ഥലവും റെയിൽവേ സ്റ്റേഷനും സന്ദർശിച്ചു. റെയിൽവേ ട്രാക്കിനു മുകളിലുള്ള നിർമാണ പ്രവർത്തനങ്ങൾ 3 മാസമായി മുടങ്ങിയിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരും കരാറുകാരനും എംപിയോടൊപ്പമുണ്ടായിരുന്നു. നിർമാണ പ്രവർത്തനങ്ങളിൽ വിഴ്ചയും കാലതാമസവും ഉണ്ടായത് കരാറുകാരന്റെ വീഴ്ചകൊണ്ടാണ്എന്നും. മാർച്ച് 31ന് മുൻപ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും അല്ലെങ്കിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നും എംപി പറഞ്ഞു.
റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷൺമുഖം, സീനിയർ സെക്‌ഷൻ എൻജിനീയർ പ്രസന്നകുമാർ, കരാറുകാരൻ രംഗരാജു, മുൻ എംഎൽഎ എ.എ. അസീസ്, കൗൺസിലർമാരായ ഹംസത്ത് ബീവി, സുനിൽ ജോസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.നാസർ, മഷ്ഹൂർ പള്ളിമുക്ക്, ബൈജു ആലുംമൂട്ടിൽ, മണക്കാട് സലിം, ബീനാ കൃഷ്ണൻ, എൻ. നൗഷാദ്, സനോഫർ എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.
ഇരവിപുരം റെയിൽ വേമേൽപാലത്തിന്റെ നിർമാണം പൂർത്തിയാക്കണം : എൻ.കെ. പ്രേമചന്ദ്രൻ.
