കൊല്ലം | നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായി എൻ.കെ.പ്രേമചന്ദ്രൻ തന്റെ രാഷ്ട്രീയ ഗുരു ബേബിജോണിന്റെ വീട്ടിൽ പതിവു തെറ്റാതെ ഇക്കുറിയുമെത്തി. പ്രേമചന്ദ്രനും ഭാര്യ ഡോ. ഗീതയും ഒരുമിച്ചാണ് ഇന്നലെ രാവിലെ ബേബിജോണിന്റെ വീട്ടിലെത്തിയത്. പ്രേമചന്ദ്രനെ ബേബിജോണിന്റെ ഭാര്യ അന്നമ്മ ടീച്ചർ അനുഗ്രഹിച്ചു.
ആർഎസ്പി സംസ്ഥാന സെക്രട്ടറിയും ബേബിജോണിന്റെ മകനും പ്രേമചന്ദ്രന്റെ സുഹൃത്തുമായ ഷിബു ബേബിജോൺ, ഭാര്യ ആനി എന്നിവർ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞകാല രാഷ്ട്രീയ അനുഭവങ്ങൾ, രസകരമായ സംഭവങ്ങൾ തുടങ്ങിയ വിശേഷങ്ങൾ പങ്കുവച്ച അവർ പ്രഭാതഭക്ഷണം കഴിച്ചു പിരിഞ്ഞു. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. പത്മരാജനെയും കോൺഗ്രസ് നേതാക്കളോടൊപ്പം പ്രേമചന്ദ്രൻ സന്ദർശിച്ചു.
