ചാത്തന്നൂർ | ചിറക്കരയിൽ എൻ.ഡി.എ. തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. ബി.ജെ.പി. ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ദിലീപ്, ജനറൽ സെക്രട്ടറി ഗിരീഷ്‌കുമാർ, മദനൻ, സുഗതൻ, സുഭാഷിണി തുടങ്ങിയവർ പങ്കെടുത്തു. കൊട്ടിയം ഏരിയ 10-ാം ബൂത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഗ്രാമപ്പഞ്ചായത്ത് അംഗം ശ്രീകല ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സുരേഷ്‌കുമാർ പ്രസംഗിച്ചു.
