ചാത്തന്നൂർ | നടയ്ക്കൽ വരിഞ്ഞം തിരു ഊഴായ്നോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെയും കലാക്ഷേത്രത്തിൻ്റെയും ഉദ്ഘാടനം ക്ഷേത്രം തന്ത്രി ജി.ഈശ്വരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു. എസ്.പുരുഷോത്തമക്കുറുപ്പ്,
സേതുലാൽ, എസ്.ആർ.മുരളി, പുഷ്പചന്ദ്രൻ ഉണ്ണിത്താൻ, കല്ലുവാതുക്കൽ അജയകുമാർ, സി പുഷ്പജൻ പിള്ള, കെ.വിനോദ്, ജെ. രതീഷ്, സന്തോഷ്‌കുമാർ, സുനിൽകുമാർ എന്നിവർ പങ്കെടുത്തു. ദിവസവും ക്ഷേത്രചടങ്ങുകൾക്കു പുറമേ ഗണപതിഹോമം, ദേവിഭാഗവതപാരായണം. ലളിതാസഹസ്രനാമജപം, നവരാത്രി പൂജകൾ, സംഗീതാർച്ചന, അഖണ്ഡനാമജപം, തിരുവാതിരക്കളി എന്നിവ ഉണ്ടായിരിക്കും. വിജയദശമിദിനത്തിൽ രാവിലെ എട്ടിന് കുട്ടികൾക്ക് വിദ്യാരംഭം കുറിക്കും..
നവരാത്രി ഉത്സവവും കലാക്ഷേത്രം ഉദ്ഘാടനവും
