കൊല്ലം | ജവഹർ ബാലഭവനിലെ നവരാത്രി ആഘോഷവും സദ്കലാ വിദ്യാരംഭവും 22, 23, 24 തീയതികളിൽ നടക്കും.
22-ന് പൂജവയ്പോടെയാണ് തുടക്കം. രാവിലെ ഒൻപതിന് ബാലഭവൻ മുൻ അധ്യാപകനും സംഗീതജ്ഞനുമായ കൊല്ലം വി.സജികുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ബാലഭവൻ ചെയർമാൻ എസ്.നാസർ അധ്യക്ഷതവഹിക്കും. തുടർന്ന് സംഗീതസദസ്സ്.
23-ന് വൈകീട്ട് അഞ്ചുമുതൽ ബാലഭവൻ അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കുന്ന സംഗീതാർച്ചന, സിനിമാ സംഗീത സംവിധായകൻ വിദ്യാധരൻ മുഖ്യാതിഥിയാകും. ചടങ്ങിൽ ബാലഭവൻ വൈസ് ചെയർമാൻ പ്രകാശ് ആർ.നായർ വിദ്യാധരനെ ആദരിക്കും. 24-ന് രാവിലെ 7.30 മുതൽ ശാസ്ത്രീയസംഗീതം, വിവിധ വാദ്യോപകരണങ്ങൾ എന്നിവയിൽ മുതിർന്ന ബാലഭവൻ അധ്യാപകർ വിദ്യാരംഭം കുറിക്കും. കൊല്ലം എസ്.എൻ. വനിതാ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എസ്.സുലഭ കുട്ടികളെ എഴുത്തിനിരുത്തും.
