കൊട്ടിയം | അടയാളമില്ലാത്ത ഹമ്പിൽ പെട്ടെന്ന് ബ്രേക്കിട്ട കാറിന്റെ പിന്നിലേക്ക് പുറകെയെത്തിയ കാർ ഇടിച്ചുകയറി നവവരന് പരിക്കേറ്റു. കൊറ്റങ്കര മണ്ഡലം ജങ്ഷൻ ഉഷാഭവനിൽ അഭി രാജി(28)നാണ് പരിക്കേറ്റത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കണ്ണനല്ലൂർ-കുണ്ടറ റോഡിൽ വടക്കേമുക്കിൽ സ്കൂളിനു സമീപത്തെ ഹമ്പിലായിരുന്നു അപകടം. ഏഴിന് നടക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനുവേണ്ടി പാരിപ്പള്ളിയിലേക്കു പോകുമ്പോഴായിരുന്നു അഭിരാജ് അപകടത്തിൽപ്പെട്ടത്.
മുന്നേപോയ കാർ ഹമ്പിനുസ മീപം പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിന്നാലെയെത്തിയ അഭിരാജിന്റെ കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. അഭിരാജിനെ ഉടൻ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
