ചാത്തന്നൂർ | പ്ലാസ്റ്റിക് കവറുകൾക്കു പകരമായി തുണി സഞ്ചികളുടെ നിർമാണവുമായി പകൽക്കുറി ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്റ്റീം യൂണിറ്റ്. സ്വച്ഛതാ ഹി സേവാ പ്രോഗ്രാമിന്റെ ഭാഗമായാണ് തുണിസഞ്ചിനിർമാണം തുടങ്ങിയത്. തുണിസഞ്ചി, ലോഷൻ എന്നിവയുടെ വില്പനയിലൂടെ ലഭിക്കുന്ന ലാഭം ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള ഭവനനിർമാണ പ്രവർത്തനങ്ങൾക്കും പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്കും നൽകുമെന്ന് എൻ.എസ്.എസ്. യൂണിറ്റ് പ്രവർത്തകർ പറഞ്ഞു. എൻ.എസ്.എസ്. ലോഗോ പതിച്ച തുണിസഞ്ചിയുടെ പ്രകാശനവും വിപണനോദ്ഘാടനവും പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന വൈസ് പ്രസിഡന്റ് മാധവൻകുട്ടിക്ക് നൽകി നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം രഘൂത്തമൻ, മനു, പ്രിൻസിപ്പൽ ഷിബ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ ഷിബു എന്നിവർ സംസാരിച്ചു.
സ്വച്ഛതാ ഹി സേവാ പ്രോഗ്രാ മിൻ്റെ ഭാഗമായി സ്കൂൾ കാംപസും ഗവ. ഹോമിയോ ആശുപത്രി പരി സരവും ശുചീകരിച്ചു.
തുണിസഞ്ചി നിർമാണവുമായി നാഷണൽ സർവീസ് സ്‌കീം
