കൊല്ലം | നായേഴ്സ‌് വെൽ ഫെയർ ഫൗണ്ടേഷൻ അനുവദിച്ച വിദ്യാ സഹായനിധി. കൊല്ലം എൻ. എസ്.എസ്. താലൂക്ക് യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ താലൂക്ക് യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് കൈമാറി.
ചടങ്ങിൽ നായേഴ്‌സ് വെൽ ഫെയർ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം വിനോദ് ആനക്കോട്ട്, തച്ചേഴത്തു വേണു ഗോപാൽ, സജീവ് ആഞ്ജനേയം,എൻ.എസ്.എസ്. യൂണിയൻ സെക്രട്ടറി കെ.ജി.ജീവകുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ കല്ലട വിജയൻ, വേണു ജി.നാഥ്, ശശിധരൻ നായർ, പ്രൊഫ. തുളസീധരൻ പിള്ള, ടി.സി.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
16 കുട്ടികളുടെ പഠനമാണ് വിദ്യാസഹായനിധിയിലൂടെ നടത്തുന്നത്. അഞ്ചുകുടുംബങ്ങൾക്ക് അന്നസുഭിക്ഷ എന്ന പദ്ധതിപ്രകാരം എല്ലാ മാസവും 3,000 രൂപവിതം നൽകുന്നുണ്ട്.
നായേഴ്സ് വെൽഫെയർ ഫൗണ്ടേഷൻ വിദ്യാസഹായനിധി
