നോട്ട്ബുക്കും പേനയും നൽകി മുകേഷിന് സ്വീകരണം.

Published:

ചാത്തന്നൂർ  |   കൊല്ലം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എം.മുകേഷിന് വിവിധയിടങ്ങളിൽ നോട്ട്ബുക്കുകളും പേനയും നൽകി സ്വീകരണം. ചാത്തന്നൂർ മണ്ഡലത്തിലെ കല്ലുവാതുക്കൽ, പാരിപ്പള്ളി, പൂതക്കുളം, നെടുങ്ങോലം, മേവനക്കോണം മേഖലകളിലായിരുന്നു പര്യടനം. സ്ഥാനാർഥിയുടെ അഭ്യർഥന മാനിച്ചാണ് നോട്ട്ബുക്കുകളും പേനയും നൽകിയത്.

കല്ലുവാതുക്കൽ മരക്കുളത്തുനിന്നാരംഭിച്ച സ്വീകരണം നെടുങ്ങോലം പാറയിൽ ജങ്ഷനിൽ സമാപിച്ചു. ജി.എസ്.ജയലാൽ എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.തുളസീധരക്കുറുപ്പ്, ചാത്തന്നൂർ അസംബ്ലി മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി കെ.സേതുമാധവൻ എന്നിവർ സ്ഥാനാർഥിക്കൊപ്പം വാഹനത്തിൽ അണിചേർന്നു.

Related articles

Recent articles

spot_img