കൊല്ലം | ലൈംഗികാരോപണ വിധേയനായ എം.മുകേഷ് എം .എൽ.എ. സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട പോസ്റ്റ് ഓഫീസിനു മുന്നിൽ ജനകീയ വിചാരണ സംഘടിപ്പിച്ചു. ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പുറമേ വന്ന മുകേഷ് എംഎൽ.എ.യെക്കുറിച്ചുള്ള ആരോപണങ്ങൾ ജനങ്ങളിൽ ശക്തമായ പ്രതിഷേധമുണ്ടാക്കി. എം .എൽ.എ. രാജിവയ്ക്കുംവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ്റ് ബി.ബി. ഗോപകുമാർ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വയസ്സൽ സോമൻ, ജില്ലാ ജനറൽ സെക്രട്ടറി
എസ്. പ്രശാന്ത്, ദേശീയ നിർവാഹം കസമിതി അംഗം എം.എസ്.ശ്യാം. കുമാർ, സംസ്ഥാനസമിതി അംഗങ്ങളായ ബി.രാധാമണി, സി.രാധാമണി, ജില്ലാ വൈസ് പ്രസിഡൻ്റ് ആർ.സുരേന്ദ്രനാഥ്, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ചെറുപുഷ്പം, ജനറൽ സെക്രട്ടറി ഐശ്വര്യം ജില്ലാ വൈസ് പ്രസിഡൻ്റ് ശശിക ലാ റാവു, തുടങ്ങിയവർ പങ്കെടുത്തു.
മുകേഷ് രാജിവയ്ക്കണം: ബി.ജെ.പി. ജനകീയ വിചാരണ സംഘടിപ്പിച്ചു
