കൊല്ലം | ഇത്രയേറേ ആരോപണങ്ങളുയർന്നിട്ടും എം. മുകേ, ഷ് എം.എൽ.എ.രാജിവയ്ക്കാത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി.. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശ
പ്രകാരം കുറ്റക്കാർക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.മുകേഷ് എത്രയുംവേഗം എം.എൽ.എ.സ്ഥാനം രാജിവയ്ക്കുണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
നാലരവർഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ച സാംസ്‌കാരിക മന്ത്രി കേരളത്തിന് അപമാനമാണെന്നും രാജിവെച്ച് പുറത്തു പോകണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കാര്യസമിതി അംഗങ്ങളായ ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.എം.നസീർ, നേതാക്കളായ കെ.സി.രാജൻ, എ.ഷാനവാസ്ഖാൻ, പി.ജർമിയാസ്, സൂരജ് രവി, രവി മൈ നാഗപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
മുകേഷിനെ സംരക്ഷിക്കുന്നത് പിണറായി വിജയൻ-കൊടിക്കുന്നിൽ
