നിയന്ത്രണം വിട്ട കാർ ബസിൽ ഇടിച്ച് അമ്മ മരിച്ചു; മകന് ഗുരുതര പരുക്ക്.

Published:

ചടയമംഗലം| നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചു കാർ യാത്രക്കാരി നിലമേൽ വെള്ളാംപാറ ദീപു ഭവനിൽ ശ്യാമള (60) മരിച്ചു. കാർ ഓടിച്ചിരുന്ന മകൻ ദീപു കുമാറിനെ (36) ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.50ന് എംസി റോഡിൽ ഇളവക്കോട്ട് ആണ് അപകടം. നിയന്ത്രണം വിട്ട കാർ വലതു ഭാഗത്തേക്ക് കയറി തിരുവനന്തപുരത്ത് നിന്നു കൊട്ടാരക്കരയിലേക്കു വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസ‍ഞ്ചർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ ഇടതുഭാഗത്ത് കൂടി എത്തിയ സ്കൂട്ടറിലും കാർ ഇടിച്ചു. ശ്യാമള അപകട സ്ഥലത്തു തന്നെ മരിച്ചു. ബസും കാറും റോഡിൽ നിന്നു മാറ്റി ഒരു മണിക്കൂറിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. ശ്യാമളയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്റ്റ്മോർട്ടം നടത്തും. വിദേശത്തായിരുന്ന ദീപു കുമാർ അടുത്തിടെയാണ് നാട്ടിൽ എത്തിയത്. ശ്യാമളയുടെ മകൾ: ദിവ്യ.

Related articles

Recent articles

spot_img