ചവറ | സൗത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കനെ
ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര നടുവിലക്കര സ്വദേശി ഗോപകുമാർ (53) ആണ് പിടിയിലായത്.
പതിമൂന്നുകാരി പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്ത് 2023 മുതൽ ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വിവരങ്ങൾ പുറത്തു പറ ഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു.ഇൻ സ്പെക്ടർ വി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഗോപകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു .പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പോക്സോ കേസ്: മധ്യവയസ്‌കൻ അറസ്റ്റിൽ
