ചവറ | സൗത്ത് നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും ചവറ തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തും ചേർന്ന് വയോജനങ്ങൾക്കായി സൗജന്യ മെഡക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ. സി.രോഷ്നി പദ്ധതി വിശദികരിച്ചു. വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ അപർണാ രാജഗോപാൽ, സജുമോൻ, സീതാലക്ഷ്മി, സമിത മീന എന്നിവർ പ്രസംഗിച്ചു.
വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ്
