കൊല്ലം | കാലം മാറി കഥകളും മാറുന്നുണ്ടെങ്കിലും ഓണാഘോഷങ്ങൾ ഇന്നും ന്യൂജെൻ ആയിട്ടില്ല. മാവേലിവേഷങ്ങളും മലയാളി മങ്കമാരും ചെണ്ടമേളവും തിരുവാതിരയുമെല്ലാമായി കൊല്ലം ഫാത്തിമ മാതാ കോളേജ് ബുധനാഴ്ച ഓണം കൊണ്ടാടി.
മലയാളിമങ്ക വേഷങ്ങളിൽ പുതിയ ട്രെൻഡുകൾ കൊണ്ടുവരാൻ വിദ്യാർഥികൾ മത്സരിച്ചു. മഴയിലും കെടാത്ത ആവേശത്തോടെ അവർ മത്സരത്തിന് അണിനിരന്നു. ഓണപ്പൂക്കൾ നിറഞ്ഞ വലിയ പൂക്കളവും മത്സരങ്ങളും കഴിഞ്ഞ് ഘോഷയാത്രയായി നഗരപ്രദക്ഷിണവും ഓണാവേശമുയർത്തി.
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വ്യാഴാഴ്ച അധ്യാപകരുടെ ഓണാഘോഷമുണ്ടായിരിക്കും. വ്യാഴാഴ്ചയാണ് കൊല്ലം എസ്.എൻ.കോളേജിലെ ആഘോഷപരിപാടികൾ. വെള്ളിയാ ഴ്ച സ്കൂളുകളിലും ഓണം കൊണ്ടാടും.
മാവേലിയും മലയാളിമങ്കമാരും കലാലയം ഓണം കൊണ്ടാടി
