ശൂരനാട് | മാതൃഭൂമിയും ശൂരനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമായ താജ് ഗ്രൂപ്പും സംയുക്തമായി കുന്നത്തൂർ താലൂക്കിൽ നടപ്പാക്കുന്ന ‘കൂടെയു ണ്ട് മാതൃഭൂമി’ ശൂരനാട് നടുവിലേമുറി ഗവ. യു.പി.എസിൽ തുടങ്ങി. താജ് ഗ്രൂപ്പാണ് സ്കൂളിലേക്ക് മാതൃഭൂമി പത്രം സ്പോൺസർ
ചെയ്യുന്നത്.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ താജ് ഗ്രൂപ്പ് മാനേജിങ് പാർട്‌ണർ അജു താജ് സ്കൂൾ അധ്യാപകൻ ബി.ബിനുവിന് മാതൃഭൂമി പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ അസം ബ്ലിയിൽ പി.ടി.എ. പ്രസിഡന്റ്റ് എസ്.ശ്രീകുമാർ ഉണ്ണിത്താൻ
അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ എച്ച്.എം. ഒ.മിനി, പി.ടി എ. വൈസ് പ്രസിഡൻ്റ് ജി.എ സ്.സുജിത്ത്കുമാർ, പി.ടി.എ. അംഗം ആർ.സുനിൽ, അധ്യാപകരായ ബി.ബിനു, സലിം വളപ്പിൽ, ആർ.സരിഗ. എൽ.സീത, എസ്. ആർ.ശ്രീലക്ഷ്മി, സിബി വിജയൻ എന്നിവർ സംസാരിച്ചു.
ശൂരനാട് നടുവിലേമുറി ഗവ. യു.പി.എസിൽ മാതൃഭൂമി-താജ് ഗ്രൂപ്പ് ‘കൂടെയുണ്ട് മാതൃഭൂമി’
