കൊല്ലം | മാതൃഭൂമിയും കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനമായ ആർ. പി.ബാങ്കേഴ്‌സും സംയുക്തമായി ജില്ലാ ജയിലിൽ നടപ്പാക്കുന്ന ‘കൂടെയുണ്ട് മാതൃഭൂമി പദ്ധതി തുടങ്ങി. ആർ.പി.ബാങ്കേഴ്സാണ് പദ്ധതിക്കാവശ്യമായ മാതൃഭൂമി പത്രം സ്പോൺസർ ചെയ്യുന്നത്.
ജില്ലാ ജയിലിൽ നടന്ന ചടങ്ങിൽ ആർ.പി.ബാങ്കേഴ്‌സ് മാനേജിങ് ഡയറക്ടർ ആർ.പ്രകാശൻ പിള്ള, ഡയറക്ടർ സി.എ സ്.ഗീത എന്നിവർ ചേർന്ന് സു പ്രണ്ട് വി.എസ്.ഉണ്ണിക്കൃഷ്ണൻ. വെൽഫെയർ ഓഫീസർ എസ്. എസ്.പ്രീതി എന്നിവർക്ക് മാതൃഭുമി പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡി.എസ്.രാഹുൽ, അസിസ്റ്റൻ്റ് സൂപ്രണ്ടുമാരായ സ്റ്റാലിൻ, ഗോപകുമാർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ ആർ. ജി.അരുൺ, എസ്.ഖുറേഷി, പി .എ.ഷെമീർ, സന്തോഷ് ചന്ദ്ര. മിറാഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എ.ഷിജു തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ ജയിലിൽ മാതൃഭൂമി-ആർ.പി. ബാങ്കേഴ്‌സ് ‘കൂടെയുണ്ട് മാതൃഭൂമി
