ശാസ്താംകോട്ട: തിങ്കളാഴ്ച വൈകിട്ടോടെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും കുന്നത്തൂര്‍ താലൂക്കില്‍ നിരവധി വീടുകള്‍ തകര്‍ന്നു.
ഇലക്‌ട്രിക് പോസ്റ്റുകളും വൈദ്യുതി ലൈനുകളും നിലം പൊത്തി. വിവിധ ഏലാകളിലെ കൃഷി നശിച്ചു. മരങ്ങള്‍ പിഴുതു വീണും ഒടിഞ്ഞു വീണുമാണ് വീടുകള്‍ തകര്‍ന്നത്.
താലൂക്കില്‍ മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിലാണ് നാശമേറെ. വടക്കൻ മൈനാഗപ്പള്ളി ലതാ ഭവനത്തില്‍ ആനന്ദൻ പിള്ള, നാട്ടന്നൂര്‍ സതീശൻ, പൂവമ്ബള്ളില്‍ പൊന്നമ്മയമ്മ, അഞ്ചുവിള കിഴക്കതില്‍ ജഗദ, പണ്ടാരവിളയില്‍ സുമതി, കാരൂര്‍ത്തറയില്‍ സരസ്വതി എന്നിവരുടെ വീടുകളാണ് മരം വീണ് തകര്‍ന്നത്.
തെക്കടത്ത് തെക്കതില്‍ ചന്ദ്രൻ പിള്ളയുടെ വീട്ടില്‍ മരങ്ങള്‍ വീണു. ഹരിതത്തില്‍ മധുസൂധനൻ പിള്ളയുടെ കാര്‍ മരം വീണ് തകര്‍ന്നു. ആദര്‍ശ് ഭവനത്തില്‍ തുളസീധരൻ പിള്ളയുടെ കാലിത്തൊഴുത്തിന്റെ മേല്‍ക്കൂരയും തകര്‍ന്നു. ചിത്തിരവിലാസം സ്കൂളിന്റെ പരിസരത്ത് നിന്ന മാവ് കടപുഴകി. പെരുമ്ബള്ളി കോളനിയിലെ നിരവധി വീടുകള്‍ തകര്‍ന്ന നിലയിലാണ്. ശാസ്താംകോട്ട – കരുനാഗപ്പള്ളി പ്രധാന പാതയില്‍ മൈനാഗപ്പള്ളി റെയില്‍വേ ക്രോസിനു സമീപം കൂറ്റൻ പരസ്യ ബോര്‍ഡ് തകര്‍ന്നു വീണു. വെസ്റ്റ് കല്ലട വില്ലേജില്‍ കാരാളി ടൗണ്‍ വാര്‍ഡിലും വലിയ നാശം സംഭവിച്ചു. കുഴിയയ്യത്ത് ബാബുവിന്റെ വീട് ആഞ്ഞിലിമരങ്ങള്‍ പൂര്‍ണമായി തകര്‍ന്നു.
ജി.ആര്‍ നിവാസില്‍ ശിവരാമപിള്ളയുടെ വീട് ഭാഗികമായി തകര്‍ന്നു. ലക്ഷ്മി ഭവനത്തില്‍ ലംബോദരൻ പിള്ളയുടെ മതില്‍ മരംവീണ് തകര്‍ന്നു. റോഡിലേക്ക് വീണ ആഞ്ഞിലി കുണ്ടറയില്‍ നിന്നുമെത്തിയ ഫയര്‍ ഫോഴ്സ് സംഘം വെട്ടി മാറ്റി.
ഇവിടെ മൂന്ന് വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചു.മുട്ടചരുവിലും മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു. ശാസ്താംകോട്ട പഞ്ചായത്തില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുന്നത്തൂര്‍, പോരുവഴി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിവിടങ്ങളിലും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു.
