ചെല്‍സിയുടെ മേസണ്‍ മൗണ്ടിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്ത്

Published:

ചെല്‍സിയുടെ യുവ മിഡ്ഫീല്‍ഡര്‍ മേസണ്‍ മൗണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ഈ സമ്മറില്‍ ക്ലബ് വിടാൻ ഉറപ്പിച്ച മേസണ്‍ മൗണ്ട് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുനയ്യി ചര്‍ച്ചകള്‍ നടത്തുകയാണ്. മൗണ്ടിന് പുതിയ കരാര്‍ നല്‍കാൻ ചെല്‍സി ശ്രമിച്ചു എങ്കിലും താരം ചര്‍ച്ചകള്‍ക്ക് തയ്യാറല്ല. ലിവര്‍പൂളും താരത്തിനായി രംഗത്ത് ഇണ്ട് എങ്കിലും ഇപ്പോള്‍ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ ആണ് സാധ്യത എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. 24കാരനായ ഇംഗ്ലീഷുകാരന്റെ ട്രാൻസ്ഫര്‍ ഫീസ് 80 മില്യണ്‍ പൗണ്ടോളമാകും.

ചെല്‍സിയിലെ ശ്രദ്ധേയമായ പ്രകടനം കൊണ്ട് ഇംഗ്ലണ്ട് ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമാകാൻ മൗണ്ടിനായിരുന്നു. എന്നാല്‍ ഈ സീസണില്‍ മൗണ്ടും ക്ലബും തമ്മില്‍ അകലുകയുണ്ടായി‌. മൗണ്ട് സ്ഥിരം ആദ്യം ഇലവനില്‍ എത്താതെ ആയി. ഇത് താരം ക്ലബ് വിടാം എന്ന വലിയ തീരുമാനത്തിലേക്ക് എത്താനും കാരണമായി.

ചെല്‍സിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയര്‍ന്ന വന്ന താരമാണ് മൗണ്ട്. ചെല്‍സിക്ക് ഒപ്പം ചാമ്ബ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്. യുണൈറ്റഡിന്റെ മാനേജര്‍ ടെൻ ഹാഗ് മൗണ്ടിന്റെ പ്രസിങ് ഫുട്ബോള്‍ ശൈലിക്ക് തികച്ചും അനുയോജ്യനാണ് താരം എന്ന് ക്ലബ് വിശ്വസിക്കുന്നു.

Related articles

Recent articles

spot_img