വെണ്ടാറിന് മധുരമായി മധുശ്രീ

Published:

പുത്തൂർ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ മധുശ്രീക്ക് ലഭിച്ച റാങ്ക് കൊട്ടാരക്കര വെണ്ടാര്‍ ഗ്രാമത്തിന് അതിമധുരമായി.വെണ്ടാര്‍ മുരിക്കിലഴികത്ത് വീട്ടില്‍ (മധുശ്രീ) വിമുക്തഭടൻ എൻ.കെ.മധുസൂദനന്റെയും രാജ്യശ്രീയുടെയും ഏക മകളാണ് 365ാം റാങ്ക് നേടിയ മധുശ്രീ.

സോഷ്യോളജി ഐച്ഛിക വിഷയമായെടുത്തിരുന്ന മധുശ്രീക്ക് സിവില്‍ സര്‍വീസ് മോഹം കൂടെക്കൂടിയിട്ട് വര്‍ഷങ്ങളായി. തിരുവനന്തപുരം എൻലൈറ്റ് ഐ.എ.എസിലായിരുന്നു പരിശീലനം. ആറുതവണയാണ് പരീക്ഷയെഴുതിയത്. നാല് തവണയും അഭിമുഖംവരെ എത്തിയതുമാണ്. ഇക്കുറി മോഹം പൂവണിഞ്ഞു. ഐ.എ.എസിനാണ് താല്‍പര്യമെങ്കിലും കിട്ടിയില്ലെങ്കില്‍ ഐ.എഫ്.എസ് എടുക്കുമെന്ന് മധുശ്രീ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലെ 759ാം നമ്ബര്‍ വെണ്ടാര്‍ ശാഖയിലെ അംഗങ്ങളാണ് മധുശ്രീയുടെ കുടുംബം. കൊട്ടാരക്കര യൂണിയൻ കൗണ്‍സില്‍ മധുശ്രീക്ക് അഭിനന്ദനം അറിയിച്ചതായി പ്രസി‌ഡന്റ് സതീഷ് സത്യപാലനും സെക്രട്ടറി അഡ്വ. പി.അരുളും അറിയിച്ചു.

Related articles

Recent articles

spot_img