എം. മുകേഷിന് സ്വീകരണം നൽകി.

Published:

കുണ്ടറ  |  ലോക്സഭ കൊല്ലം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷിന് പേരയം, കുണ്ടറ, പെരിനാട്, കൊറ്റങ്കര പഞ്ചായത്തുകളിൽ സ്വീകരണം നൽകി. രാവിലെ 9ന് പേരയം കരിക്കുഴിയിൽ ആരംഭിച്ചു. പടപ്പക്കര, എൻഎസ് നഗർ, കുമ്പളം, ചൊക്കൻക്കുഴി എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം പേരയം ജംക്‌ഷനിൽ സമാപിച്ചു. എസ്.എൽ.സജികുമാർ, സി.സന്തോഷ്, സി.പി.പ്രദീപ്, ബൈജു, ഗോപിലാൽ, ജൂലിയറ്റ് നെൽസൺ തുടങ്ങിയവർ പ്രസംഗിച്ചു.

കുണ്ടറ പഞ്ചായത്തിൽ പള്ളിക്കമുക്ക് രാമൻകുന്ന്, ചിത്ര ജംക്‌ഷൻ, കാക്കോലിൽ, കച്ചേരിമുക്ക് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. മിനി തോമസ്, ടി. സുരേഷ് കുമാർ, സി. ബാൾഡുവിൻ, സി. സന്തോഷ്, എ. ഗ്രേഷ്യസ്, എം. ഗോപാലകൃഷ്ണൻ, ടി.പി.റോയ്, ബി. ശ്രീകുമാർ, ജി. ജെറോം മുക്കൂട് രഘു തുടങ്ങിയവർ പ്രസംഗിച്ചു. പെരിനാട് പഞ്ചായത്തിൽ പാലമുക്കിൽ തുടങ്ങിയ സ്വീകരണം കേരളപുരം അങ്കണവാടിയിൽ സമാപിച്ചു.

കൊറ്റങ്കര പഞ്ചായത്തിലെ സ്വീകരണം കേരളപുരത്ത് തുടങ്ങി കുരിയാ ജംക്‌ഷനിൽ സമാപിച്ചു. വിനിത കുമാരി, സുദർശനൻ, അരുൺ കുമാർ, ധർമരാജൻ, മനാഫ്, ആർ.സുരേഷ് ബാബു, അനിൽ കുമാർ, എച്ച്.ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തകർ നോട്ട്ബുക്കുകൾ നൽകിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. ലഭിക്കുന്ന നോട്ട്ബുക്കുകൾ ആദിവാസി മേഖലകളിലും നിർധന വിദ്യാർഥികൾക്കും വിതരണം ചെയ്യുമെന്ന് പ്രവർത്തകർ പറഞ്ഞു.

Related articles

Recent articles

spot_img