പത്തനാപുരം : പട്ടയഭൂമിയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് അധികൃതരുടെ അനാസ്ഥയെന്നു നാട്ടുകാര്‍.പത്തനാപുരം റെയിഞ്ച് പുന്നല കടശേരി വനാതിര്‍ത്തിയില്‍ സ്വകാര്യ പുരയിടത്തില്‍ കാട്ടാന ചരിഞ്ഞത് വനം വകുപ്പ് അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ വാര്‍ഡ് മെമ്ബര്‍ ആര്യാ അനുപിന്‍റെ നേതൃത്വത്തില്‍ ജനകീയ സമതി രൂപീകരിച്ച് വനം വകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്കി. പുന്നല കടശേരി വനംവകുപ്പ് ഓഫീസില്‍ പ്രദേശവാസികള്‍ സംഘടിച്ച് എത്തി 150 ല്‍ പരം പേര്‍ ഒപ്പിട്ട നിവേദനമാണ് നല്കിയത്. വനമേഖലയോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ആന ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ എത്തി നാശം വിതയ്ക്കുന്നത് വൈദ്യുത വേലികള്‍ ശരിയായ രീതിയില്‍ സ്ഥാപിക്കാത്തതാണെന്നും വന്യമൃഗങ്ങളെ തുരത്തുന്നതിന് സംവിധാനങ്ങളാ വേണ്ടുന്ന ജീവനക്കാരോ ഇല്ലന്നും വന്യമൃഗങ്ങള്‍ കാരണം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാറില്ലെന്നും നാട്ടുകാര്‍ പരാതിയില്‍ പറയുന്നു. വനത്തില്‍ നിന്നും പട്ടയഭൂമിയില്‍ എത്തി കാട്ടാന ചരിഞ്ഞതിന് ഉത്തരവാദി വനംവകുപ്പ് അധികൃതരാണെന്ന് നിവേദനത്തില്‍ പറയുന്നു. ആന ചരിഞ്ഞ കാരണത്താല്‍ പ്രധാന പ്രതികളെ പിടികൂടാതെ പ്രദേശത്ത രണ്ട് സ്ത്രീകളെ പിടികൂടി ജയിലിലടച്ചത് പ്രതിഷേധാര്‍ഹമാണെന്നും നാട്ടുകാര്‍ പറയുന്നു.
അപകട ഇന്‍ഷുറന്‍സ്
അവസാന തീയതി 31
കൊല്ലം: മത്സ്യഫെഡിന്‍റെ മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 31 ഉച്ചയ്ക്ക് ഒന്നുവരെ ചേരാം. മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികള്‍, അനുബന്ധതൊഴിലാളികള്‍, സ്വയം സഹായ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും പദ്ധതിയില്‍ ചേരാം.
