പുത്തൂർ | പബ്ലിക്ക് ലൈബ്രറി 74-ാം വാർഷികവും പ്രതിഭാസംഗമവും നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വിനോജ് വിസ്മയ അധ്യക്ഷനായി.
സെക്രട്ടറി ബിനു പാപ്പച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൊട്ടാരക്കര ഡിവൈ.എസ്.പി. കെ .ബൈജുകുമാർ മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബിനാ സജീവ്, റിട്ട. തഹസിൽദാർ സുരേഷ്‌കുമാർ എന്നിവർ പുരസ്‌കാര വിതരണം നടത്തി.
വാർഡ് അംഗം എ.സൂസമ്മ, കെ.ശശികുമാർ, ബി.ശ്രീകുമാർ, അനിൽകുമാർ, മാറനാട് ശ്രീകുമാർ, കെ.കുമാരൻ എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ എസ്.ഐ. സുരേഷ്കുമാറിനെയും മികച്ചവിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.
ലൈബ്രറി വാർഷികം
