അഞ്ചൽ : പഞ്ചായത്തിലെ തഴമേൽ വാർഡ് 14ൽ ബിജെപിയുടെ സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.എൽഡിഎഫ് സ്ഥാനാർത്ഥി ജി സോമരാജൻ 264 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫ് മൂന്നാം സ്ഥാനത്തായി.
ബിജെപിയിലെ വാർഡംഗം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പട്ടികജാതി സംവരണ സീറ്റാണ്. എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന പഞ്ചായത്താണ് അഞ്ചൽ. ബവിലൂ (ബിജെപി), അഡ്വ. കെ സി ബിനു,(യുഡിഎഫ് സ്വതന്ത്രൻ), എന്നിവരായിരുന്നു എതിർ സ്ഥാനാർഥികൾ.
അഞ്ചല്‍ തഴമേല്‍ വാര്‍ഡില്‍ എല്‍ഡിഎഫ്; ജി സോമരാജന് വിജയം
