കുണ്ടറ | വില്പനയ്ക്കായി എത്തിച്ച 18 ഗ്രാം എംഡിഎംഎ യുമായി 5 യുവാക്കളെ കുണ്ടറ പൊലീസ് പിടികൂടി കുണ്ടറ അംബിപൊയ്ക ഷംനാദ് മൻസിലിൽ (നെടിയിലപ്പുര മേലതിൽ) സൽമാൻ ഫാരിസി (21) ചന്ദനത്തോപ്പ് ചാത്തിനാംകുളം എസ്.എസ്. മൻസിലിൽ സെയ്ദലി (22), കരിക്കോട് ചെറുവള്ളി വീട്ടിൽ വിഷ്ണു (27), അഷ്ടമുടി എൻ. എൻ.ഹൗസിൽ നിയാസ് (22), കരിക്കോട് തടവിള വീട്ടിൽ അൻസാർ (32) എന്നിവരാണ് അറസ്റ്റി ലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ന് സൽമാൻ ഫാരിസിന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നാണ് എംഡിഎംഎയുമായി പ്രതികളെ പിടികൂടിയത്. ഡാൻ സാഫ് എസ്ഐമാരായ ജ്യോതിഷ്, എ.എച്ച്.ബിജു, സിപിഒ മാരായ സജുമോൻ, അഭിലാഷ്, വിപിൻ ക്ലീറ്റസ്, കുണ്ടറ എസ്എ ച്ച്ഒ, ആർ. രതീഷ്, എസ്ഐ ലഗേഷ്, സിപിഒ അനീഷ് എന്നീവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
എംഡിഎംഎ യുമായി യുവാക്കളെ കുണ്ടറ പൊലീസ് പിടികൂടി
